---
title: "അജ്മാനിൽ മരണപ്പെട്ട പെരിന്തൽമണ്ണ സ്വദേശി അഫ്‌നാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "Body of Perinthalmanna native Afnas, who died in Ajman, brought home"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/302266/Body of Perinthalmanna native Afnas, who died in Ajman, brought home"
published_at: "2025-07-13T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68735a89469bb_Screenshot_20250713_123425_VN_-_Video_Editor.jpg"
keywords: []
---

# അജ്മാനിൽ മരണപ്പെട്ട പെരിന്തൽമണ്ണ സ്വദേശി അഫ്‌നാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** അജ്മാൻ: അജ്മാനിൽ കഴിഞ്ഞ ദിവസം മരിച്ച പെരിന്തൽമണ്ണ പീച്ചീരി സ്വദേശി അഫ്‌നാസിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല.

## Article Content

അജ്മാൻ: അജ്മാനിൽ കഴിഞ്ഞ ദിവസം മരിച്ച പെരിന്തൽമണ്ണ പീച്ചീരി സ്വദേശി അഫ്‌നാസിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല.

കഴിഞ്ഞ ആറ് വർഷമായി യു.എ.ഇയിൽ പ്രവാസിയായിരുന്ന അഫ്‌നാസിന്റെ മൃതദേഹം, അജ്മാൻ കൂക്ക് അൽ ഷായ് ഇസ്മായിൽ, യാബ് ലീഗൽ സർവീസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, അജ്മാൻ കെ.എം.സി.സി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്. ഇന്നലെ (ജൂലൈ 12, ശനിയാഴ്ച) വൈകുന്നേരമുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.

ഭാര്യ നൂർജഹാൻ, പിതാവ് അബൂബക്കർ, മാതാവ് ആമിന എന്നിവരാണ് അഫ്‌നാസിന്റെ അടുത്ത ബന്ധുക്കൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/302266/Body of Perinthalmanna native Afnas, who died in Ajman, brought home)